ഷുക്കൂര്‍ വധം: അന്വേഷണ സംഘത്തിന് മുമ്പാകെ ജയരാജന്‍ മൊഴി നല്‍കി

single-img
12 June 2012

തളിപറമ്പിലെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുന്നില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹാജരായി മൊഴി നല്‍കി. അഭിഭാഷകന്റെ സന്നിധ്യത്തില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പോലീസ് നിരാകരിച്ചിരുന്നെങ്കിലും ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനൊപ്പമാണ് ജയരാജന്‍ മൊഴി നല്‍കാനായി എത്തിയത്. എന്നാല്‍ അഭിഭാഷകന്റെ സാന്നിധ്യം അന്വേഷണസംഘം അനുവദിച്ചില്ല. രാവിലെ 11 മണിയോടെയാണ് മൊഴി നല്‍കാനായി ജയരാജന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കൂടുതലൊന്നും പറയാനില്ലെന്ന് മാത്രമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയരാജന്റെ മറുപടി.