ഇറാന്‍ ആണവ മുങ്ങിക്കപ്പല്‍ നിര്‍മാണം തുടങ്ങി

single-img
12 June 2012

ആണവ മുങ്ങിക്കപ്പല്‍ നിര്‍മിക്കുന്നതിനുള്ള നടപടിക്കു തുടക്കം കുറിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. വന്‍ശക്തികള്‍ക്കു മാത്രമാണ് നിലവില്‍ ആണവ മുങ്ങിക്കപ്പലുകളുള്ളത്.മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് മുതിര്‍ന്ന ഇറേനിയന്‍ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അബ്ബാസ് സമിനിയെ ഉദ്ധരിച്ച് ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണു റിപ്പോര്‍ട്ടു ചെയ്തത്. അണ്വായുധ നിര്‍മാണത്തിനു പരിപാടിയില്ലെന്നും ഊര്‍ജാവശ്യത്തിനു വേണ്ടിയാണ് ആണവശക്തി വികസിപ്പിക്കുന്നതെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പാശ്ചാത്യരാജ്യങ്ങള്‍ ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല.