യൂറോ കപ്പ്; ക്രൊയേഷ്യ അയര്‍ലന്റിനെ കീഴടക്കി

single-img
12 June 2012

യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ക്രൊയേഷ്യ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കി. ഇതോടെ വമ്പന്മാരായ സ്‌പെയിനിനെയും ഇറ്റലിയെയും പിന്തള്ളി ലോകറാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഗ്രൂപ്പിന്റെ തലപ്പത്തെത്തി. ആദ്യമത്സരത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപകുതികളുടെയും തുടക്കത്തില്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ച് നേടിയ ഗോളുകളാണ് ക്രൊയേഷ്യന്‍ ജയം അനായാസമാക്കിയത്. മൂന്നാം മിനിറ്റിലും 48-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. മറ്റൊരു സ്‌െ്രെടക്കറായ നികിക ജെലിവിച്ചാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഷോണ്‍ സെന്റ് ലെഡ്ജര്‍ വകയാണ് അയര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍.