ബഷീറിന്റെ പ്രസംഗത്തില്‍ അപാകതയില്ല: ചെന്നിത്തല

single-img
12 June 2012

പി.കെ. ബഷീര്‍ എംഎല്‍എയുടെ പ്രസംഗം കൊലപാതകത്തിനു പ്രേരണയായെന്ന് തനിക്കു തോന്നുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ബഷീറിന്റെ പ്രസംഗം താന്‍ വായിച്ചു. അതില്‍ കൊല്ലാനോ ഹിംസിക്കാനോ ബഷീര്‍ പറഞ്ഞതായി കാണുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുടുംബസഹായ ഫണ്ട് വിതരണം ചെയ്യുന്ന ചടങ്ങില്‍ നടത്തുന്ന സാധാരണ പ്രസംഗമായി മാത്രമേ തനിക്ക് തോന്നിയുള്ളൂ എന്നും രമേശ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് നിലനില്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്നും രമേശ് അഭിപ്രായപ്പെട്ടു.