തമിഴ്നാട്ടിൽ കാർട്ടൂൺ വിവാദം

single-img
11 June 2012

ചെന്നൈ:തമിഴ്നാട്ടിൽ കാർട്ടൂൺ പാഠപുസ്തക വിവാദം പടരുന്നു.അംബേദ്കർ വിവാദത്തിനു തൊട്ടു പിന്നാലെയാണ് തമിഴ്നാട്ടിലും വിവാദം കത്തി പടരുന്നത് തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ വികാരം എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ കാർട്ടൂൺ രൂപത്തിൽ വന്നതാണ്  ഈ പ്രശ്നങ്ങൾക്ക് കാരണം.കാർട്ടൂൺ ഉടൻ പിൻ വലിക്കണമെന്ന് ഡി എം കെ  ആവശ്യപ്പെട്ടു.പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയ ആർ.കെ ലക്ഷമണിന്റെ കാർട്ടൂൺ ആണ് തമിഴ്നാട്ടിലെ ദ്രാവിഡ കക്ഷികളുടെ പ്രതിഷേധത്തിനിടയാക്കിയത്.ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനെതിരായുള്ളതാണ് കാർട്ടൂൺ എന്നാണ് ആരോപണം.എം ഡി എം കെ നേതാവ് വൈകോയാണ് ആദ്യം പ്രശ്നം ഏറ്റുപിടിച്ചത്.ഇതിനെതുടർന്ന് ഡി എം കെ അധ്യക്ഷൻ എം കരുണാ നിധിയും ഇതേ ആവശ്യം ഉന്നയിച്ചു.