ടി പി വധം:ക്വട്ടേഷൻ സംഘാംഗം എം.സി അനൂപ് പിടിയിൽ

single-img
11 June 2012

വടകര:ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിൽ പങ്കാളിയായ ചെണ്ടയാട് കല്ലുവളപ്പിൽ എം.സി അനൂപ് പോലിസ് പിടിയിൽ.ഇയാളെ ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത്.ഇതോടെ ഈ കേസിലെ പിടിയിലായ കൊലസംഘാംഗങ്ങളുടെ എണ്ണം മൂന്നായി.2009 ൽ കുന്നോത്ത് പറമ്പിൽ ആർ എസ് എസ് പ്രവർത്തകനായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അനൂപ്.ഇയാളാണ് ഇന്നോവ കാർ ഓടിച്ചിരുന്നതെന്നാണ് കരുതുന്നത്.അനൂപിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.ടി പി വധത്തിൽ കൊടി സുനി,കിർമാണി മനോജ്,ഷാഫി ,ഷിനോജ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.