ഷൂക്കൂർ വധം:ഏഴു പ്രതികൾക്ക് ജാമ്യം

single-img
11 June 2012

കൊച്ചി:മുസ്ലീം ലീഗ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി.സുധാകരൻ,ഉമേഷൻ,പവിത്രൻ,വിജേഷ് ബാബു,മനോഹരൻ,ബിജു മോൻ എന്നിവർക്കാണ് ജസ്റ്റിസ് എൻ.കെ ബാലകൃഷ്ണൻ ഉപാധികളോടെ ജാമ്യം നൽകിയത്.പ്രതികൾ കേസന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യക്കാരും പ്രതികളും അനുവാദം കൂടാതെ ജില്ല വിടരുതെന്നും താക്കീത് നൽകിയാണ് ജാമ്യം അനുവദിച്ചത്.എന്നാൽ പതിനാറാം പ്രതി ദിനേഷന് കോടതി ജാമ്യം നിഷേധിച്ചു.കൊല്ലപ്പെട്ട ഷുക്കൂറിന്റെ ഫോട്ടോ എംഎംഎസ് വഴി മറ്റു പ്രതികൾക്ക് അയച്ചു കൊടുത്തത് ദിനേഷനാണെന്ന് ചൂണ്ടികാണിച്ചായിരുന്നു ജാമ്യം നിഷേധിക്കൽ.