കോഴിക്കോട് എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

single-img
11 June 2012

കോഴിക്കോട്:ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവായിരുന്ന അനീഷ് രാജന്റെ കൊൽപാതകക്കേസ് പോലീസ് അട്ടിമറിക്കുകയാണെന്നും യു.ഡി.എഫ്. പ്രതികളെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം. തൊടുപുഴയിലും തിരുവനന്തപുരത്തുമാണ് സംഘർഷമുണ്ടായത്.ലാത്തിചാർജ്ജ് ചെയ്തും ജലപീരങ്കി ഉപയോഗിച്ചും പ്രവർത്തകരെ പിരിച്ചു വിടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാർക്കും ഒരു എസ് എഫ് ഐ പ്രവർത്തകനും പരിക്കേറ്റു.പോലീസ് ബാരിക്കോഡുകൾ എസ്.എഫ്.ഐ പ്രവർത്തകർ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.