രാഷ്ട്രപതി തെരഞ്ഞെടുപ്പു നടപടികള്‍ ഉടന്‍: വി.എസ്. സമ്പത്ത്

single-img
11 June 2012

രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഒന്നോ രണേ്ടാ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റ വി.എസ്. സമ്പത്ത്. തന്റെ ഏറ്റവും പ്രധാന ദൗത്യം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി എന്ന നിലയില്‍ പ്രതിഭാ പാട്ടീലിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. കഴിഞ്ഞതവണ രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതു ജൂണ്‍ 13നായിരുന്നു.