പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

single-img
11 June 2012

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പനിപ്രതിരോധ നടപടികള്‍ക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന് രൂപം നല്‍കിയതായും മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും പകര്‍ച്ചപ്പനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി നേരിടാന്‍ എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കും. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. മാലിന്യ നിര്‍മാര്‍ജനം വിലയിരുത്താന്‍ മന്ത്രിതല സമിതി നാളെ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.