ഓണറ്റി മെംബർഷിപ്പ് എം.എ യൂസുഫലിക്ക്

single-img
11 June 2012

അബുദാബി:പ്രമുഖ വ്യവസായി എം.എ യൂസുഫലിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രഥമ ഓണററി മെംബര്‍ഷിപ്പ് സമ്മാനിച്ചു.കണ്ണൂര്‍ വിമാന ത്താവള ത്തിനു വേണ്ടി നിക്ഷേപിക്കാനും ജില്ല യിലെ കൈത്തറി ഉത്പന്നങ്ങള്‍ ജി. സി. സി. രാജ്യങ്ങളില്‍ വിപണനം ചെയ്യാനും ചേംബറിന് നല്‍കിയ പ്രോത്സാഹനം കണക്കിലെടുത്താണ് ഈ അംഗീകാരം നല്‍കുന്നത് എന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ. വിനോദ് നാരായണന്‍ പറഞ്ഞു..പ്രവാസി മലയാളികളുടെ സഹായത്തോടെ ഭാവി തലമുറയ്ക്ക് വൻകിട വ്യവസായിക പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്ന് യൂസുഫലി പറഞ്ഞു.ഇന്നലെ വൈകുന്നേരം 7:30 അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിലാണ് യൂസുഫിനു മെംബർഷിപ്പ് നൽകിയത്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവാഹാജി,മലയാളം സമാജം പ്രസിഡന്റ് മനോജ് പുഷ്ക്കർ,ടി.കെ ആഷിക്,ഇന്റർ നാഷണൽ ഡയറക്ടർ ബി.മഹേഷ് ചന്ദ്ര ബാലിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.