കുനിയിൽ ഇരട്ടക്കൊല:പി.കെ ബഷീർ എം.എൽ.എ പ്രതിപ്പട്ടികയിൽ

single-img
11 June 2012

മലപ്പുറം:അരീക്കോട് കുനിയില്‍ നടുപ്പാട്ടില്‍ കൊലക്കേസ് പ്രതികളായ സഹോദരങ്ങൾ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഏറനാട് എം.എല്‍.എ. പി.കെ ബഷീറിനെ ആറാം പ്രതിയാക്കി പോലീസ് കേസെടുത്തു.ബഷീർ ഉൾപ്പെടെ പതിനൊന്നു പ്രതികളാണുള്ളത്.കൊലപാതക പ്രേരണ, ഗൂഢാലോചന എന്നിവയാണ് ബഷീറിനെതിരായ കുറ്റങ്ങൾ.കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെ  പരാതി പ്രകാരമാണ് കേസ്.അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളെ വകവരുത്തണമെന്ന് എം.എല്‍.എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം.ഞായറാഴ്ച രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിന് അതീഖ് റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഇവര്‍ പ്രതികളായിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനിടെയാണ് കൊലപാതകം.