കണിയാപുരത്ത് ടെക്സ്റ്റയിൽസ് ഷോപ്പിൽ വൻ കവർച്ച

single-img
11 June 2012

തിരുവനന്തപുരം:കണിയാപുരത്ത് കല്യാൺ ഫേബ്രിക്സ് എന്ന ടെക്സ്റ്റയിസ് ഷോപ്പിൽ ഇന്നലെ രാത്രിയിൽ വൻ കവർച്ച നടന്നു.കെട്ടിടത്തിന്റെ പുറകു വശത്തെ എമർജൻസി വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ചാ സംഘം അകത്തു കടന്നത്.ഇന്നു രാവിലെ കട തുറന്ന  ജീവനക്കാരാണ് സംഭവം കണ്ടത്.വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നത് ശ്രദ്ദയിൽ‌പ്പെട്ടപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.ശനിയാഴ്ച്ചത്തെയും ഞായറാഴ്ച്ചത്തെയും കളക്ഷനായ അഞ്ചു ലക്ഷംരൂപയും വസ്ത്രങ്ങളും നഷ്ട്ടപ്പെട്ടതായി ടെക്സ്റ്റയിൽ ഉടമ പറഞ്ഞു.ഫോറൻസിക് വിദഗ്ദരും  വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.മംഗലാപുരം പോലീസ് മോഷ്ട്ടാക്കൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.