ആന്ധ്ര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

single-img
11 June 2012

ഉപതെരഞ്ഞെടുപ്പ്. നടക്കുന്ന ആന്ധ്രപ്രദേശിലെ പതിനെട്ടു നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. അനധികൃത സ്വത്തു കേസില്‍ സിബിഐ അറസ്റ്റു ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ അനുകൂലിച്ച് കോണ്‍ഗ്രസ് എംപി രാജിവച്ച നെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജയില്‍ വാസം 46 ലക്ഷം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറ്റുനോക്കുന്നത്. ജഗനെ അനുകൂലിച്ച് നിയമസഭയില്‍ വോട്ട് ചെയ്ത 17 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയതും, രാജ്യസഭാംഗമാകാന്‍ ചിരഞ്ജീവി രാജിവച്ചതുമാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.