ബാഗ്ദാദിൽ മോർട്ടാർ ആക്രമണത്തിൽ 6 മരണം

single-img
11 June 2012

ബാഗ്ദാദ്:ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ മോർട്ടാർ ആക്രമണത്തിൽ 6 ഷിയാ തീർഥാടകർ കൊല്ലപ്പെട്ടു.38 പേർക്ക് പരിക്കേറ്റു.ഷിയ ഇമാം മൌസ അൽ കാദിമിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിനു വന്നവരാണ് ആക്രമണത്തിനിരയായത്.ഇവരുടെ മേൽ രണ്ടു മോർട്ടാർ ബോംബുകൾ പതിക്കുകയായിരുന്നു.അൽഖ്വയിദയുമായി ബന്ധമുള്ള സുന്നി മുലീം തീവ്രവാദികൾ ഷിയാ തീർഥാടകരെ ലക്ഷ്യ്മിട്ട് ഇറാഖിൽ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്.