അസമിൽ മാവോയിസ്റ്റുകൾ ഏഴു പേരെ തട്ടിക്കൊണ്ടുപോയി

single-img
11 June 2012

ഗുവാഹത്തി:അസമിൽ മാവോയിസ്റ്റുകൾ ഏഴു പേരെ തട്ടിക്കൊണ്ടു പോയി.കാര്‍ബി ആങ്‌ലോംഗ് ജില്ലയിലെ വൈദ്യുതപദ്ധതിയുടെ പണി നടക്കുന്ന സ്ഥലത്തുനിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ആറ് പേര്‍ തൊഴിലാളികളും ഒരാള്‍ ജീവനക്കാരനുമാണ്.കാർബി പീപ്പിൾസ് ലിബറേഷൻ ടൈഗേഴ്സ് എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.മഞ്ചാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട പ്രദേശത്തെ ലുഗുനിത് ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പദ്ധതി സുഗമമായി നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് ഈ നക്‌സല്‍ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.