ഷുക്കൂർ വധം:പി ജയരാജനെ ഇന്നു ചോദ്യം ചെയ്യും

single-img
11 June 2012

കണ്ണൂർ:തളിപ്പറമ്പ് പട്ടുവത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നു ചോദ്യം ചെയ്യും.ഉച്ചയ്ക്ക് പതിനൊന്നു മണിയോടെ കണ്ണൂർ ഗസ്റ്റ് ഹൌസിൽ വെച്ച് ജില്ലാ സൂപ്രണ്ട് രാഹുൽ ആർ.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയരാജിനെ ചോദ്യം ചെയ്യുന്നത്.അതേ സമയം ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിൽ ആകണമെന്ന ജയരാജന്റെ ആവശ്യം പോലീസ് പരിഗണിച്ചില്ല.കഴിഞ്ഞ ഫെബ്രുവരി 20ന് പി ജയരാജൻ,ടി.വി രാജേഷ് എന്നിവരുൾപ്പെടെയുള്ള നേതാക്കളെ തളിപ്പറമ്പ് അരിയിൽ ലീഗ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഷുക്കൂറിന്റെ കൊലപാതകത്തിൽ കലാശിച്ചത്.ഈ കേസിൽ ടി.വി.രാജേഷ എം.എൽ.എയെ ഈ മാസം 17നാണു ചോദ്യം ചെയ്യുക.