ചന്ദ്രശേഖരൻ വധം:രക്തം പുരണ്ട വസ്ത്രം കണ്ടെത്തി

single-img
10 June 2012

കണ്ണൂർ:ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി.ഈ വസ്ത്രങ്ങൾ കൊലയാളികളുടെതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ചൊക്ലിയിലെ സി പി എം പ്രവർത്തകരായ സന്തോഷ്,ഷാജു എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടം പരിശോധന നടത്തിയത്. വസ്ത്രങ്ങൾ അന്വേഷണ സംഘം വടകരയിലേക്ക് കൊണ്ടു പോയി.