ജേതാക്കള്‍ ഇന്നിറങ്ങുന്നു

single-img
10 June 2012

യൂറോയില്‍ നിലവിലെ ജേതാക്കളായ സ്‌പെയിന്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ മുന്‍ ലോകകപ്പ് ജേതാക്കളായ ഇറ്റലിയുമായി ഇന്നു കൊമ്പുകോര്‍ക്കും. ഇന്ത്യന്‍സമയം രാത്രി 9.30ന് പിജിഇ അരീന ഗ്ഡാന്‍സ്‌കില്‍ ഈ മത്സരം അരങ്ങേറുമ്പോള്‍ രാത്രി 12.15ന് അയര്‍ലന്‍ഡ് ക്രൊയേഷ്യയുമായി പോപ്‌സണ്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മത്സരിക്കും. സി ഗ്രൂപ്പിലെ സ്‌പെയിന്‍-ഇറ്റലി മത്സരമായിരിക്കും ഏറ്റവും ശ്രദ്ധേയം. ഏതുവിധേനയും ചാമ്പ്യന്‍ഷിപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെയിന്‍ കളത്തിലിറങ്ങുന്നത്. റയല്‍മാഡ്രിഡ്, ബാഴ്‌സലോണ, വലന്‍സിയ, സെവിയ, അത്‌ലിറ്റ്‌കോ മാഡ്രിഡ്… സ്പാനിഷ് ലീഗിലെ വമ്പന്‍മാരെ അണിനിരത്തിയാല്‍ സ്‌പെയിനിന്റെ ദേശീയ ടീമായി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍ വന്നടിയുന്ന ലീഗാണ് അവരുടേത്. ഏതാനും താരങ്ങളേ സ്‌പെയിനിനു പുറത്തു നിന്നു പന്തു തട്ടാനുള്ളൂ. ലിവര്‍പൂളിന്റെ പെപെ റെയ്‌നും ചെല്‍സി താരം ടോറസുംയുവാന്‍മാട്ടയും. ബാക്കി ബെഞ്ചിലിരിക്കുന്നവര്‍ ഉള്‍പ്പെടെ സ്വന്തം നാട്ടിലെ ക്ലബ്ബുകള്‍ക്കു ബൂട്ടുകെട്ടുന്നവരാണ്. വ്യത്യസ്ത ക്ലബ്ബുകളില്‍ കളിക്കുന്ന ഇവരെ രാജ്യത്തിനായി അണിനിരത്തുകയെന്ന സമ്മര്‍ദമേ കോച്ച് വിന്‍സന്റ് ഡെല്‍ ബോസ്‌കിനുള്ളൂ.