ടി.കെ.രജീഷിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും

single-img
10 June 2012

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് നാളെ നടക്കും. രജീഷിനെ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാകും പരേഡ്. ചന്ദ്രശേഖരന് വെട്ടേല്‍ക്കുന്നത് കണ്ടയാളെയാണ് രജീഷിനെ തിരിച്ചറിയാനായി ജയിലില്‍ എത്തിക്കുക.