പനേറ്റയുടെ പ്രസ്താവനയ്ക്ക് എതിരേ പാക്കിസ്ഥാന്‍

single-img
10 June 2012

ഭീകരര്‍ക്കു സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്‍ തങ്ങളുടെ ക്ഷമ നശിപ്പിക്കുകയാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുടെ പ്രസ്താവനയ്‌ക്കെതിരേ പാക് സര്‍ക്കാര്‍ രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ മേഖലയില്‍ സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കില്ലെന്നും തെറ്റിദ്ധാരണയെത്തുടര്‍ന്നാണു പനേറ്റ പ്രസ്താവന നടത്തിയതെന്നും പാക് വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദം തുടച്ചുനീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഭീകരവിരുദ്ധയുദ്ധം രാജ്യത്തു തുടരുന്നുണെ്ടന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.