പാക്കിസ്ഥാന് ആരുമായും ശത്രുതയില്ല: കയാനി

single-img
10 June 2012

പാക്കിസ്ഥാന് ആരുമായും ശത്രുതയില്ലെന്ന് സൈനികമേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി. പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. സ്വയംപ്രതിരോധവും രാജ്യസേവനവും മാത്രമാണു സായുധസേന എല്ലാക്കാലവും ലക്ഷ്യമാക്കിയിട്ടുള്ളത്. 1971 ഡിസംബര്‍ ആറിന് ഇന്ത്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട മേജര്‍ ഷാബിര്‍ ഷരീഫിനെക്കുറിച്ചു പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം റാവല്‍പിണ്ടിയിലെ സൈനികആസ്ഥാനത്തു പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കയാനി.