പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതിയാരോപണം അടിസ്ഥാനരഹിതം: നാരായണ സ്വാമി

single-img
10 June 2012

പ്രധാനമന്ത്രി നിയമം അനുസരിച്ച് മാത്രമാണ് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണ സ്വാമി. ഇക്കാര്യത്തില്‍ അദ്ദേഹം അനാവശ്യമായി ഇടപെട്ടിട്ടില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നാരായണസ്വാമി പറഞ്ഞു. മന്‍മോഹന്‍ സിംഗിന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് കല്‍ക്കരി ബ്ലോക്ക് ലേലത്തില്‍ വ്യാപക അഴിമതി നടന്നു എന്ന് ചൂണ്ടിക്കാണിച്ച് അന്നാ ഹസാരെ സംഘം സിംഗിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നാരായണസ്വാമിയുടെ വിശദീകരണം.