രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിപിഎം നിലപാട് മാറ്റുന്നു

single-img
10 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍ സിപിഎം നിലപാട് മാറ്റുന്നു. പ്രണാബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചാല്‍ അംഗീകാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ സിപിഎം കോണ്‍ഗ്രസിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ കണ്‌ടെത്തണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ധാരണയായി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.