അന്നാ ഹസാരെ സംഘം ജൂലൈ 25 മുതല്‍ അനിശ്ചിതകാല നിരാഹാരത്തിന്

single-img
10 June 2012

ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ സംഘം അടുത്ത മാസം 25 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. അഴിമതിയെക്കുറിച്ചും ലോക്പാല്‍ ബില്ലിനെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന് ഇപ്പോഴൊന്നും പറയാനില്ലെന്നും പ്രയോജനകരമായ നിയമങ്ങള്‍ നടപ്പാക്കി അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ഹസാരെ സംഘാംഗം മനീഷ് സിസോഡിയ ആരോപിച്ചു.