അഫ്ഗാനിസ്ഥാനില്‍ നാല് ഫ്രഞ്ച്‌സൈനികര്‍ കൊല്ലപ്പെട്ടു

single-img
10 June 2012

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍സ്‌ഫോടനത്തില്‍ നാല് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികരുള്‍പ്പെടെ എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാപിസ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു സൈനികരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാങ് ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രതിരോധമന്ത്രിയെ അദ്ദേഹം കാബൂളിലേക്ക് അയച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ രാജ്യാന്തര ദൗത്യസേനയ്‌ക്കൊപ്പം 3,300 ഫ്രഞ്ച് സൈനികരാണുള്ളത്. ഈവര്‍ഷം അവസാനത്തോടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ഫ്രഞ്ചു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.