വിന്‍സന്‍ എം. പോളിന് അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

single-img
9 June 2012

ടി.പി. ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ തലവന്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം.പോളിന് അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. ഈ മാസം 15 മുതല്‍ 27 ദിവസത്തേക്കാണ് അവധി അനുവദിക്കുക. അവധിയില്‍ പ്രവേശിച്ചാലും ടി.പി.വധത്തിന്റെ അന്വേഷണച്ചുമതലയില്‍ മാറ്റം ഉണ്ടാവില്ല. വിദേശത്തു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അമേരിക്കയിലുള്ള സഹോദരനെ കാണുന്നതിനും കുടുംബസമേതം പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 21നാണു വിന്‍സന്‍ എം.പോള്‍ അവധിക്ക് അപേക്ഷ നല്‍കിയത്.