ടി.പി വധത്തിലെ കാര്യങ്ങൾ ഓരോന്നായി പുറത്ത് വരും:വി എസ്

single-img
9 June 2012

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ കാര്യങ്ങൾ ഓരോന്നായി പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.രജീഷിനു പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണു വി.എസിന്റെ മറുപറ്റി.അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷിനു പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു.

എം.എം മണിയുടെ പ്രസംഗം തമാശയായി മാത്രമേ രാഷ്ട്രീയ ലോകം കാണുകയുള്ളൂ എന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു.സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിനായി ഡൽഹിയിലെത്തിയതാണു വി.എസ്