തിരുവനന്തപുരത്ത് നിരോധനാജ്ഞ

single-img
9 June 2012

പകര്‍ച്ചവ്യാധികള്‍ പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മാലിന്യ നീക്കം കർക്കശമാക്കുന്നതിന്റെ ഭാഗമായി കളക്ടർ തിരുവനന്തപുരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.പൊതുനിരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും പരിസരമലിനീകരണം നടത്തുന്നതിനുമാണു നിരോധനാജ്ഞ.നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടും. താല്‍ക്കാലിക ഭക്ഷണശാലകളും നിരോധിച്ചു.മാലിന്യം നീക്കം തടസ്സപ്പെടുത്തുന്നവരെയും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് അറസ്റ്റുചെയ്യുമെന്നും ജില്ല അധികൃതര്‍ അറിയിച്ചു.