പോലീസുകാർ വിവരം ചോർത്തി;കുഞ്ഞനന്തൻ രക്ഷപെട്ടു

single-img
9 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തിൽ പോലീസ് തിരയുന്ന സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗം തലനാരിഴയ്ക്ക് രക്ഷപെട്ടു.പോലീസുകാർ തന്നെ വിവരം ചോർത്തി നൽകിയെന്നാണു സംശയിക്കുന്നത്.കുഞ്ഞനന്തൻ ഒളിവിരിക്കുന്ന സ്ഥലം കണ്ടെത്തി പോലീസ് പിടികൂടാനൊരുങ്ങുമ്പോഴാണു ഇയാൾ താവളം മാറ്റിയത്.സി.പി.എം നേതാക്കൾക്ക് വിവരം ചോർത്തി നൽകിയ പോലീസുകാർ നിരീക്ഷണത്തിലാണു.ടി.പി വധത്തിൽ പ്രധാന ഗൂഡാലോചന നടത്തിയെന്ന് കരുതുന്ന ആളാണു കുഞ്ഞനന്തൻ.കൊലപാതകത്തിനു നിർദ്ദേശം നൽകിയെന്ന് കരുതുന്ന ഉന്നത സി.പി.എം നേതാക്കളെ ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണു കുഞ്ഞനന്തൻ.