സുഹൃത്ത്.കോമിന്റെ “മരം ഒരു വരം“ പദ്ധതി തിരുവനന്തപുരത്ത്

single-img
9 June 2012

മനുഷ്യനോടും പ്രകൃതിയോടും മനുഷ്യപക്ഷ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഓൺലൈൻ കൂട്ടായ്മയായ സുഹൃത്ത്.കോം കേരളത്തിലെ എല്ലാ സ്കൂളുകളിലും വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്ന പരിപാടിയായ “മരം ഒരു വരം” പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.ആർച്ച് ബിഷപ്പ് എ.ജി.ജെ.എം സ്കൂൾ കാര്യവട്ടത്ത് റവറന്റ് ഡോ.മാത്യു മരക്കനക്കാവ് വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ഇ വാർത്ത സിഇഒ അൽ അമീൻ,സുഹൃത്ത്.കോം മരം ഒരു വരം പദ്ധതി ജില്ലാ ലീഡർ സജിത്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകളിൽ വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുമെന്ന്  ഒരു വരം പദ്ധതി ജില്ലാ ലീഡർ സജിത്ത് പറഞ്ഞു