സ്മാർറ്റ് സിറ്റി പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

single-img
9 June 2012

കൊച്ചി:സ്മാർട്ട് സിറ്റിയുടെ എക്സ്പീരിയൻസ് പവലിയൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് സിറ്റി ആസ്ഥാന മന്ദിരത്തിനാണ് ഇന്നു തറക്കല്ലിട്ടത്.വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം മാണി, എക്സൈസ് മന്ത്രി കെ. ബാബു, പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞ്, സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.സ്മാർട്ട് സിറ്റി പ്രദേശത്തു കൂടി കടന്നു പോകുന്ന സീ പോർട്ട്-എയർ പോർട്ട് റോഡിന് 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.18 മാസം കൊണ്ട് മന്ദിരം പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു.