ശ്രേയാ ഘോഷാൽ അഭിനയ രംഗത്തേയ്ക്ക്

single-img
9 June 2012

ചെന്നൈ:മലയാളികളുടെ ഇഷ്ട്ട ഗായികയായി മാറിയ പിന്നണി ഗായിക ശ്രേയാ ഘോഷാൽ സിനിമാ ലോകത്തേയ്ക്ക് കടന്നു വരുന്നു.തന്റെ ശബ്ദ മാധുര്യം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ ശ്രേയ ഇതിനോടകം പരസ്യ ചിത്രങ്ങൾക്കും മുഖം കാണിച്ചിരുന്നു.ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ ശ്രേയ ഇനി “സട്ടൈ“എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.മൈന’യുടെ സംഗീതസംവിധാനം നിര്‍വഹിച്ച ഡി.ഇമ്മാനാണ് ‘സട്ടൈ’യിലും പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിലെ, ‘സഹായനേ സഹായനേ നെഞ്ചുക്കുള്‍ നീ മുളത്തായ്’ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് ശ്രേയ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. യുഗഭാരതിയാണ് ഗാനരചന.സമുദ്രക്കനിയാണ് ചിത്രത്തിലെ നായകന്‍. പ്രഭുസോളമന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന അന്‍പഴകനാണ് ‘സട്ടൈ’ സംവിധാനം ചെയ്യുന്നത്.