സർക്കാർ ബംഗ്ലാവ് വേണ്ടെന്ന് സച്ചിൻ

single-img
9 June 2012

കളിക്കളത്തിലെ മാന്യതയും വിനയവും രാജ്യസഭയിൽ എത്തിയിട്ടും സച്ചിൻ മറക്കുന്നില്ല.രാജ്യസഭാഗത്തിനു നൽകേണ്ട വീട് കുറച്ച് ദിവസങ്ങൾ മാത്രം ഡൽഹിയിൽ  തങ്ങുന്ന തനിക്ക് നൽകേണ്ടതില്ലെന്ന് സച്ചിൻ പറഞ്ഞു.നികുതി ദാതാക്കളുടെ പണം തനിക്ക് വീട് നൽകി പാഴാക്കേണ്ടതില്ലെന്നും തന്നേക്കാൾ ആവശ്യമുള്ള മറ്റാർക്കെങ്കിലും വീട് നൽകാമെന്നും സച്ചിൻ പറഞ്ഞു.ഡൽഹിയിലെത്തുമ്പോൾ താൻ ഹോട്ടലുകളിൽ തങ്ങാമെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭാഗമായി തന്നെ പരിഗണിച്ചത് തന്നെ ഒരു ബംഗ്ലാവ് ഡൽഹിയിൽ നൽകുന്നതിലും വലിയൊരു അംഗീകാരമായിട്ടാണു താൻ കാണുന്നെതെന്നും സച്ചിൽ പറഞ്ഞു