കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പ്രതികളെ നൽകിയത് സി.പി.എം

single-img
9 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിൽ അറസ്റ്റിലായ ടി.കെ രജീഷിൽ നിന്നും പഴയ പല കൊലപാതക കേസുകളുടെയും നിർണ്ണായകമായ മൊഴി പോലീസിനു ലഭിച്ചു.കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലചെയ്ത കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും സി.പി.ഐ.എം നല്‍കിയ പ്രതികളെയാണ് പോലീസ് പിടിയിലായെന്നും ടി.കെ രജീഷ് പോലീസിനു മൊഴി നൽകി.അച്ചാരുപറമ്പത്ത് പ്രദീപന്‍മാത്രമായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നും മറ്റംഗങ്ങളെ സി.പി.എം നൽകിയതാണെന്നുമാണു രജിഷിന്റെ വെളിപ്പെടുത്തൽ.യഥാർത്ഥ പ്രതികളിൽ രജീഷും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.പുതിയ മൊഴികൾ പുറത്ത് വന്ന സാഹചര്യത്തിൽ പുറത്തുള്ള അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.