നിർബ്ബന്ധിത വിവാഹം ബ്രിട്ടനിൽ ക്രിമിനൽ കുറ്റമാകുന്നു

single-img
9 June 2012

ലണ്ടൻ:നിർബ്ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ബ്രിട്ടൺ നിയമം കൊണ്ടു വരുന്നു. ദക്ഷിണേഷ്യക്കാര്‍ക്കിടയിലും അറബ്‌, ഖുര്‍ദിഷ്‌ കുടുംബങ്ങളിലും വധൂവരന്‍മാരുടെ ഇഷ്‌ടത്തിനെതിരായി മുന്‍കൂട്ടി നിശ്‌ചയിച്ച വിവാഹങ്ങള്‍ നടത്തുന്നതിനെതിരെയാണ്‌ നിയമം കൊണ്ടുവരുന്നത്‌. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിയമം പ്രാബല്യത്തിലാക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം.“നിര്‍ബന്ധിത വിവാഹം അടിമത്തത്തിന് തുല്യമാണ്. അത് തെറ്റാണ്, നിയമവിരുദ്ധമാണ്, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല“ – പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ബ്രിട്ടണിൽ ഒരു വർഷത്തിൽ 8000 ത്തിലധികം നിർബന്ധിത വിവാഹങ്ങൾ നടക്കുന്നു എന്നാണ് റിപ്പോർട്ട്.