കാഴ്ച്ചകൾക്ക് നിറവസന്തമായി ‘അറേബ്യൻ ഫാന്റസി’

single-img
9 June 2012

ദുബായ്:കാഴ്ച്ചയുടെ നിറ വസന്തം ഒരുക്കി കൊണ്ട് അറേബ്യൻ ഫാന്റസി ശ്രദ്ദേയമായി.ഹാസ്യവും നൃത്തവും ഒരുമിച്ച കലാമേളയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണി നിരന്നു.അൽ നാസർ ലീഷർ ലാൻഡിൽ നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ ആസ്വാദകർക്ക് നൽകിയത് ചിരിയുടെ പൂരം തന്നെയായിരുന്നു.സെന്റ് തോമസ് കത്രീഡൽ പാരിഷ് ഹാൾ നിർമ്മാണത്തിന്റെ ധനശേഖരണാർഥം നടത്തിയ പരിപാടിയിൽ ചലച്ചിത്രതാരം ദിലീപിന്റെ നേതൃത്വത്തിലുള്ള പ്രതിഭകളാണ് അണിനിരന്നത്.സെന്റ് തോമസ് കത്രീഡൽ വികാരി ഫാ.ടി.ജെ ജോൺസൺ ,അസിസ്റ്റന്റ് വികാരി ഫാ.ബിജു ഡാനിയേൽ,നാദിർഷാ,ജനറൽ കൺവീനർ മേരിദാസൻ,തോമസ്,വർഗ്ഗീസ് മാത്യു,ബിനു വർഗ്ഗീസ് തുടങ്ങിയവർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.