വി.എസിനെതിരെ ഉടന്‍ അച്ചടക്ക നടപടിയില്ല; കത്ത് സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും

single-img
9 June 2012

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ഉടന്‍ കടുത്ത നടപടിയെടുക്കേണ്‌ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി സൂചന. വി.എസ്. കേന്ദ്ര നേതൃത്വത്തിനയച്ച് കത്ത് സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്യാനും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ധാരണായായി. വിവാദ പ്രസംഗത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിക്കെതിരെ നടപടി വൈകയതില്‍ കേന്ദ്ര കമ്മിറ്റി അതൃപ്തി അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.