ആര്‍എംപിയുമായി ചര്‍ച്ച നടത്തിയവര്‍ അത് തെളിയിക്കട്ടെയെന്ന് അച്യുതാനന്ദന്‍

single-img
8 June 2012

ടി.പി.ചന്ദ്രശേഖരനെ പാര്‍ട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍എംപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പറയുന്നവര്‍ തന്നെ അത് തെളിയിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള മൂന്നു പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആര് നടപടി എടുക്കുമെന്നാണ് പറയുന്നത്, പോളിറ്റ്ബ്യൂറോയോ എന്നായിരുന്നു ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസിന്റെ പ്രതികരണം. നടപടി എടുക്കുന്നെങ്കില്‍ എടുക്കട്ടേയെന്നും വി.എസ് പറഞ്ഞു. ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം ആര്‍എംപിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഇന്നലെ വ്യക്തമാക്കിയിരുന്നു.