വി.കെ.സിംഗിനെ വിളിച്ചുവരുത്താന്‍ കോടതി തീരുമാനം

single-img
8 June 2012

കരസേനാ മുന്‍മേധാവി ജനറല്‍ വി.കെ.സിംഗിനെ വിളിച്ചുവരുത്താന്‍ ഡല്‍ഹി കോടതി തീരുമാനിച്ചു. വി.കെ.സിംഗിനെതിരെ മുന്‍ ലഫ്.കേണല്‍ തേജീന്ദര്‍ സിംഗ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ തീരുമാനം. ഈ മാസം 20 ന് കോടതിയില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശം. ടട്ര ട്രക്ക് ഇടപാടിലെ കോഴ വാഗ്ദാനത്തില്‍ ലഫ്.കേണല്‍ തേജീന്ദര്‍ സിംഗിന് പങ്കുണ്‌ടെന്ന വി.കെ.സിംഗിന്റെ പരാമര്‍ശത്തിനെതിരെയാണ് തേജീന്ദര്‍ സിംഗ്, വി.കെ.സിംഗ് അടക്കം നാലുപേര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.