സിറിയയിൽ യു എൻ നിരീക്ഷകർക്കു നേരെ വെടി വെയ്പ്

single-img
8 June 2012

സിറിയയിൽ കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ യു എൻ നിരീക്ഷകർക്കു നേരെ വെടിവയ്‌പ് നടന്നതായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. വെടിവയ്‌പില്‍ ആര്‍ക്കും പരുക്കില്ല. എന്നാല്‍ വാഹനങ്ങള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന്‌ കൂട്ടക്കൊല നടന്ന അല്‍-കുബേറില്‍ സന്ദര്‍ശനം മതിയാക്കി യു എൻ നിരീക്ഷകർ മടങ്ങി.ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ ഹമയിൽ വെച്ചായിരുന്നു സംഭവം.സിറിയയിൽ തന്റെ സമാധാന പദ്ധതി പ്രയോജനപെടുന്നില്ലെന്നും ഇതിൽ സഹകരിക്കാത്തവർക്കെതിരെ നടപടിയെടുക്കണമെന്നും യു എൻ ജനറൽ അസംബ്ലിയിൽ രാജ്യാന്തര പ്രതിനിധി കോഫി അന്നൻ ആവശ്യപ്പെട്ടു.