രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കം

single-img
8 June 2012

തിരുവനന്തപുരം:അഞ്ചാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ഇന്നു തലസ്ഥാനത്ത് വർണ്ണോജ്വല തുടക്കം.വിവിധ വിഭാഗങ്ങളിലായി 203 ചിത്രങ്ങൾ പ്രദർശിപ്പിക്കും.അഫ്ഗാൻ ,ആഫ്രിക്കൻ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ മുഖ്യ ആകർഷണം.മത്സര വിഭാഗം, ഫോക്കസ് വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളായാണ് പ്രദർശനം നടത്തുക.ആനിമേഷൻ ചിത്രങ്ങൾ,ലോങ് ഡോക്യുമെറ്ററി ,ഷോർട്ട് ഡോക്യുമെന്ററി,ഷോർട്ട് ഫിക്ഷൻ,മ്യൂസിക് വീഡിയോ,ക്യാമ്പസ് ചിത്രങ്ങൾ എന്നിവ മേളയിലുണ്ടാകും.ലോകോത്തര ഡോക്യുമെറ്ററികളും ഷോർട്ട് ഫിലിമുകളും കേരളത്തിലെ ആസ്വാദകരിൽ എത്തിക്കുന്നതിനൊപ്പം മലയാളി യുവാക്കളുടെ ചലച്ചിത്ര മോഹങ്ങൾക്ക് പിന്തുണയാവുകയുമാണ് സംസ്ഥാന ചലച്ചിത്ര വേദി.