സഞ്ജയ് ജോഷി ബിജെപിയില്‍ നിന്ന് രാജിവച്ചു

single-img
8 June 2012

ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി പാര്‍ട്ടി അംഗത്വം രാജിവച്ചു. ജോഷിയുടെ രാജി പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി സ്വീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി. സമീപദിവസങ്ങളില്‍ സഞ്ജയ് ജോഷിയെ അനുകൂലിച്ചും മോഡിയെ വെല്ലുവിളിപ്പും ഗുജറാത്തിലെ അഹമ്മദാബാദിലും രാജ്‌കോട്ടിലും പോസ്റ്ററുകളുയര്‍ന്നിരുന്നു. ഗുജറാത്തില്‍ ശനിയാഴ് ബിജെപി സംസ്ഥാന സമിതിയോഗം ആരംഭിക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് മൂര്‍ധന്യത്തിലെത്തിയിരുന്നു. ഇതിനിടയിലാണ് ജോഷി പാര്‍ട്ടി അംഗത്വം തന്നെ രാജിവെച്ചത്. മോഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സഞ്ജയ് ജോഷിയെ കഴിഞ്ഞ മാസം പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സഞ്ജയ് ജോഷിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു നീക്കണമെന്ന മോഡിയുടെ പിടിവാശിക്കു ദേശീയ നേതൃത്വം കീഴടങ്ങിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.