ഗാർഹിക പീഡനം: നടൻ സായ്കുമാറിന്റെ കേസ് വിസ്താരം പൂർത്തിയായി

single-img
8 June 2012

കൊല്ലം:നടൻ സായ്കുമാറിനെതിരെ ഭാര്യ പ്രസന്ന കുമാരി കൊടുത്ത ഗാർഹിക പീഡന കേസിന്റെ വിസ്താരം പൂർത്തിയായി.കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നടന്നത്. ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര്‍ അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന്‍ ചെലവിന് തരുന്നില്ല.പ്രതിമാസം 45,000 രൂപ ചെലവിനായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തത്. ഇതേ അപേക്ഷയിൽ ഭാര്യക്കും മകൾ വൈശ്ണവിക്കും മാസം 8000 രൂപ ചെലവിനു നൽകാൻ സി ജെ എം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.സായ്കുമാറിന്റെ പേരിൽ മാടൻ നടയിലെ വീട്ടിൽ നിന്നും തന്നെയും മകളെയും പുറത്താക്കുന്നതിൽ നിന്നും വസ്തു വിൽ‌പ്പനയിൽ നിന്നും സായ്കുമാറിനെ വിലക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തത്.പ്രസന്നകുമാരി സായ്കുമാറിനെതിരെ ഉന്നയിച്ച പല ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.എന്നാല്‍ ബന്ധം വേര്‍പെടുത്താന്‍ കുടുംബകോടതിയെ ആദ്യം സമീപിച്ചതു താനാണെന്നു സായ്കുമാര്‍ സമ്മതിച്ചു. തനിക്ക് മലയാള സിനിമയിലെ ഒരു നടിയുമായി ബന്ധമുണ്ടെന്ന പ്രസന്നയുടെ ആരോപണം സായ്കുമാര്‍ നിഷേധിച്ചു. സിനിമാ മേഖലയില്‍ എല്ലാവരും സുഹൃത്തുക്കളാണ്‌. അങ്ങനെയൊരു ബന്ധമേ തനിക്കുമുള്ളൂ. വീടിന്റെയും കാറിന്റെയും വായ്പ താൻ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും സായ്കുമാർ പറഞ്ഞു.ഇവരുടെ മകള്‍ വൈഷ്ണവിയെയും പ്രസന്നകുമാരി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസിന്റെ അവസാനവാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.