പുതുക്കാട് ഇരട്ടക്കൊലപാതകം:പ്രതികൾ പിടിയിൽ

single-img
8 June 2012

തൃശൂർ:പുതുക്കാട് ചിത്ര ഓട്ടു കമ്പനിക്കു സമീപം രണ്ടു പേർ വെട്ടേറ്റു മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പോലീസ് പിടിയിലായി.എട്ടംഗ സംഘമാണ് പിടിയിലായത്.ഗുണ്ടാസംഗങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.ഇന്ദ്രൻ കുട്ടിയാണ് ഒന്നാം പ്രതി വടക്കെതൊറവ് സ്വദേശികളായ തുമ്പരപ്പളി ഗോപി(43),കിളിക്കാട്ടുകാരൻ ജംഷീർ(22)എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.കൊലപാതക സംഘത്തെക്കുറിച്ച് ദൃക്‌സാക്ഷി സ്മിജിത്ത് പോലീസിനു മൊഴി നൽകിയിരുന്നു.ഈ മൊഴിയാണ് പ്രതികളെ ഇത്രയും പെട്ടെന്ന് പിടികൂടാൻ പോലീസിനെ സഹായിച്ചത്.ചൊവ്വാഴ്ച്ച രാത്രി ബാറിലുണ്ടായ അടിപിടിയെ തുടർന്ന് ഗോപിയും സ്മിജിത്തും ജംഷീറും ഇഷ്ടിക ക്കളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.സ്മിജിത്ത് പുറത്തേക്കു പോയ സമയത്താണ് ആക്രമണമുണ്ടായത്.