സി.പി.എം. കേന്ദ്ര നേതാക്കളുമായി വി.എസ്.കൂടിക്കാഴ്ച നടത്തി

single-img
8 June 2012

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ എകെജി ഭവനിലായിരുന്നു കൂടിക്കാഴ്ച. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗളായ സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ വി.എസ്.മാധ്യമങ്ങളോട് കാര്യമായി പ്രതികരിക്കാന്‍ തയാറായില്ല.