നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിൽ

single-img
8 June 2012

കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങാതെ പ്രതിഷേധം നടത്തി.ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യാ വിമാനത്തിലാണ് പ്രതിഷേധം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.കോഴിക്കോട് ഇറക്കാൻ അനുമതിയില്ലാത്തതിനാലാണ് വിമാനം കൊച്ചിയിൽ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം.