റേഷന്‍, പാചകവാതക വിതരണത്തിന് ആധാര്‍ ഉപയോഗിക്കാന്‍ ധനമന്ത്രി

8 June 2012
സബ്സിഡി നിരക്കിലുള്ള റേഷന്‍ സാധനങ്ങളും പാചകവാതക സിലിണ്ടറുകളും ആധാര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഇതു മാത്രമല്ല, സര്‍ക്കാരിന്റെ മറ്റു പദ്ധതികളും ആധാറിന്റെ അടിസ്ഥാനത്തിലാക്കണം. ചെലവു ചുരുക്കുന്നതിനൊപ്പം സാധാരണ പൗരന് കൂടുതല്‍ അവകാശവും ശക്തിയും പകരാന്‍ ഇതു സഹായിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തെഴുതി. അവശ്യസാധനങ്ങള്‍ കൂടാതെ സര്‍ക്കാര്‍ പെന്ഷന് പദ്ധതികള്‍, ജനനി സുരക്ഷാ യോജന, സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍, മറ്റു ധനസഹായങ്ങള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ദേശീയ തൊഴിലുറപ്പു പദ്ധതി കൂലി തുടങ്ങിയവയും ആധാറിന്റെ അടിസ്ഥാനത്തിലാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.