എഡിജിപിയുടെ അവധിയപേക്ഷ: അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

single-img
8 June 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം.പോള്‍ അവധിയില്‍ പോകുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവധി അപേക്ഷയില്‍ കേസന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍ വധം അടക്കമുള്ള കേസുകളില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.