വിസ പുതുക്കാൻ താമസ രേഖ നിർബന്ധം

single-img
7 June 2012

അബുദാബി:അബുദാബിയിൽ ഇനി മുതൽ വിസ പുതുക്കുന്നതിനു താമസ രേഖകൾ ഹാജരാക്കണമെന്ന് താമസ കുടിയേറ്റ വകുപ്പ് .വിദേശികളുടെ താമസ സ്ഥലം വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നതെന്ന് തലസ്ഥാന എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അസി:അണ്ടർ സെക്രട്ടറി മേജർ നാസിർ അൽമൻ ഹാലി അറിയിച്ചു.വാട്ടർ ബില്ലും വിസാ അപേക്ഷയോടൊപ്പം നലകണം.വീട്ടു ജോലിക്കാരെയും ഡ്രൈവര്‍മാരെയും തെരഞ്ഞെടുക്കുമ്പോഴും കുടുംബാംഗങ്ങള്‍ക്കു പുതിയ വിസ ലഭിക്കുന്നതിനും ഈ നിബന്ധന ബാധകമാണ്.അബുദാബിയിൽ നിന്നും വിസ എടുത്തിട്ടുള്ളവർ മറ്റ് എമിറേറ്റിലുള്ള കമ്പനിയുടെ ശാഖകളിലാണ് ജോലി ചെയ്യുന്നതെങ്കിൽ അവരുടെ താമസം സംബന്ധിച്ചും അധികൃതർക്ക് വ്യക്തത വേണം.ഏത് എമിറേറ്റിൽ താമസിച്ചാലും അവിടത്തെ താമസ രേഖയാണ് ഹാജരാക്കേണ്ടത്. അബുദാബിയില്‍ ജോലി ചെയ്യുന്നവര്‍ ഇതേ എമിറേറ്റ്സില്‍ താമസിക്കണമെന്നു നിര്‍ബന്ധമില്ല എന്നും മേജർ നാസർ പറഞ്ഞു.